
ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ അലൈവ് 4.0 കരിയര്‍ വണ്ടി പദ്ധതിയുടെ ഭാഗമായി ആലുവ നിയമസഭാ മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍ സംഘടിപ്പിച്ചു.

ജി എച്ച് എസ് എസ് കുട്ടമശ്ശേരി, ജി എച്ച് എസ് എസ് ചൊവ്വര എന്നീ സ്‌കൂളിലെ കോമേഴ്സ് വിദ്യാര്‍ഥികള്‍ക്കാണ് കരിയര്‍ ഗൈഡന്‍സ് സെഷന്‍ സംഘടിപ്പിച്ചത്. ആപ്റ്റിറ്റിയുഡ് സംഘടിപ്പിക്കുകയും അതില്‍ നിന്നും ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിക്കനുസരിച്ചു തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിവിധ വിദ്യാഭ്യാസ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍, കോഴ്‌സുകള്‍, തൊഴില്‍ മേഖലകള്‍, തുടര്‍പഠന അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ക്കും കഴിവുകള്‍ക്കും അനുയോജ്യമായ വിദ്യാഭ്യാസ മേഖലകളും ഭാവിയിലെ കരിയര്‍ സാധ്യതകളും സംബന്ധിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

വിദ്യാര്‍ഥികളുടെ വ്യക്തിഗത കഴിവുകളും താത്പര്യങ്ങളും തിരിച്ചറിഞ്ഞ് അവരുടെ വിദ്യാഭ്യാസ- കരിയര്‍ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കുന്നതിനും ഭാവിയിലേക്ക് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ആവശ്യമായ ദിശാബോധം നല്‍കുകയാണ് കരിയര്‍ വണ്ടിയുടെ ലക്ഷ്യം.
