ലോകകപ്പ് ബിഷ്ത് ബാഴ്സലോണയിലെ വീട്ടില്‍ സൂക്ഷിക്കുമെന്ന് മെസ്സി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യനായതിന് പിന്നാലെ ലയണല്‍ മെസ്സിയെ അണിയിച്ച സ്വര്‍ണ ബിഷ്ത് തന്റെ വീട്ടില്‍ സൂക്ഷിക്കുമെന്ന് ലയണല്‍ മെസ്സി. അര്‍ജന്റീനിയന്‍ ഓലെ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം പറഞ്ഞത്.

city exchange

ലോകകപ്പ് ഫൈനലില്‍ നിന്ന് എന്തൊക്കെ സാധനങ്ങള്‍ സൂക്ഷിച്ചുവെന്ന ചോദ്യം മെസ്സിയോട് ഉന്നയിച്ചപ്പോള്‍ എല്ലാം എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ബൂട്ടുകള്‍, ടീ-ഷര്‍ട്ടുകള്‍, ബിഷ്ത് എന്നിവയെല്ലാമാണ് മെസ്സി ഒലെയോട് പറഞ്ഞത്.

അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എ എഫ് എ) സൂക്ഷിച്ചിരിക്കുന്ന ബിഷ്ത് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ മാര്‍ച്ചില്‍ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് മെസ്സി അറിയിച്ചു.

- Advertisement -
Ad image

ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ കപ്പ് ഉയര്‍ത്തുന്നതിന് മുമ്പാണ് അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ബിഷ്ത് അണിയിച്ച് ആദരിച്ചത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!