

ദോഹ: പുതുവര്‍ഷം അടുത്തുവരവെ ഖത്തറിലെ ഗൃഹോപകരണ വ്യവസായം ഈ വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ കവിഞ്ഞു. 2031-ഓടെ ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിപണി മൂല്യത്തില്‍ എത്തുമെന്ന് വെരിഫൈഡ് മാര്‍ക്കറ്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യ, വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, വരുമാനം എന്നിവയാണ് വിപണിയുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ചില പ്രാഥമിക ഘടകങ്ങള്‍.

ഹോട്ടല്‍ വിപുലീകരണങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയുടെ നിലവിലുള്ള പ്രൊാജക്ടുകള്‍ ഊര്‍ജ്ജ- കാര്യക്ഷമവും സാങ്കേതികമായി അത്യാധുനികവുമായ ഗാര്‍ഹിക ഉപകരണങ്ങളുടെ ആവശ്യം വര്‍ധിപ്പിച്ചു.
ഊര്‍ജ കാര്യക്ഷമതയും സുസ്ഥിരതയും സംബന്ധിച്ച ഉപഭോക്തൃ അവബോധം വളരുന്നതും വിപണിയെ കാര്യമായി സ്വാധീനിക്കുന്നതായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മികച്ച സാങ്കേതിക സവിശേഷതകളും കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവുമുള്ള ഉപകരണങ്ങളാണ് ഖത്തറിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരം നേടുന്നത്.
ഗൃഹോപകരണങ്ങള്‍ 2024 മുതല്‍ 2031 വരെ എട്ട് ശതമാനം സംയുക്ത വാര്‍ഷിക നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഡാറ്റ കാണിക്കുന്നു.

