

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ അലൈവ് 3.0 പദ്ധതിയുടെ ഭാഗമായി സയന്‍സ്, കൊമേഴ്സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ഫൗണ്ടേഷന് കോഴ്സ് ഡിസംബര്‍ 28 ശനിയാഴ്ച ആരംഭിക്കുകയാണ്.

സയന്‍സ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള നീറ്റ്, കേരളത്തിലെ എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള കീം, രാജ്യത്തെ മികച്ച എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് പ്രവേശനം നേടാനുള്ള ജെഇഇ എന്നീ പ്രവേശന പരീക്ഷകളെക്കുറിച്ചും കൊമേഴ്സ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് സിഎ, സിഎംഎ, എസിസിഎ തുടങ്ങിയ പ്രമുഖ കോഴ്സുകളെ കുറിച്ചും വിശദമായ പരിചയം നല്‍കുന്നതിനാണ് ഈ ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.

മത്സര പരീക്ഷകള്‍ക്കായുള്ള തയ്യാറെടുപ്പിനും കോഴ്സുകളുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് അനുയോജ്യമായ പരിശീലനം നല്‍കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധരുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ്സ് ഒരുക്കുന്നത്. വി ക്യാന്‍ സോഷ്യല്‍ ഇനവേറ്റേഴ്സാണ് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കുന്നത്.
