ചൂര്‍ണ്ണിക്കര പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികം നടത്തി

Web Desk
2 Min Read

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാര്‍ഷികം നിറവ് 2023 ആഘോഷം നടത്തി. കുടുംബശ്രീ രജത ജൂബിലി ആഘോഷം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി എസ് വാര്‍ഷികം പ്രശസ്ത സിനിമാ താരം ടിനി ടോം നിര്‍വ്വഹിച്ചു.

city exchange

സമൂഹത്തില്‍ ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണെന്നും വലിയ അപകടത്തിലേക്കാണ് നാട് പോകുന്നതെന്നും വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്നും ടിനി ടോം ആവശ്യപ്പെട്ടു. കുടുംബശ്രീ സംവിധാനം ശക്തമായ ക്യാംപയിന്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തിനെതിരെ ഉയര്‍ത്തണമെന്നും സിനിമ മേഖലയിലെ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റജീന ടി എം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി ഗോപി, അംഗങ്ങളായ കെ ദിലീഷ്, കെ കെ ശിവാനന്ദന്‍, പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, സി പി നൗഷാദ്, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, ലീന ജയന്‍, റംല അലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിജയലക്ഷ്മി, സെന്‍ട്രല്‍ ബാങ്ക് മാനേജര്‍ ദീപക്, സി ഡി എസ് വൈസ് പ്രസിഡന്റ് റംല റഷീദ്, സി ഡി എസ് അക്കൗണ്ടന്റ് ധന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image

ചടങ്ങില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മസേന അംഗങ്ങളെയും 25 വര്‍ഷം മുമ്പ് കുടുംബശ്രീ ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ തുടങ്ങിയ അന്നു കുടുംബശ്രീ അംഗങ്ങളായതില്‍ മുതിര്‍ന്ന അഞ്ച് പേരെയും ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടുവിന് ഫുള്‍ എ പ്ലസ് വാങ്ങിയ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി. പുതിയ കുടുംബശ്രീ സംരഭകരെയും വിവിധ മേഖലകളില്‍ വിജയിച്ചവരെയും ആദരിച്ചു. മൂന്നു ദിവസം പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ വന്ന അസമില്‍ നിന്നുള്ള 30 പേര്‍ അടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ടീം കുടുംബശ്രീയുടെ കലാപരിപാടികള്‍ കാണാന്‍ വന്നിരുന്നു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭ കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!