ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്ഥാപക ചെയര്‍മാനും ചരിത്രകാരനുമായ കെ എന്‍ പണിക്കര്‍ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മാര്‍ക്‌സിസ്റ്റ് രീതിയിലുള്ള ചരിത്ര രചന നടത്തിയിരുന്ന പണിക്കര്‍ക്ക് 2017ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്‍കിയിരുന്നു.

city exchange

ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് വകുപ്പു മേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡീനായും ആര്‍ക്കൈവ്‌സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

നിരവധി വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!