വനിതാ സംഗമവും അവബോധ ക്ലാസും സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ സംഗമവും അവബോധ ക്ലാസും വനിതകളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ, ക്ഷീര, കാര്‍ഷിക, സാമൂഹ്യ നീതി, എന്‍ജിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ വനിതാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വനിതാ നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ആദരിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ ഡോ. ജിഷ മേരി വനിതകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

city exchange

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ
വനിതാ ദിനാഘോഷം പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിവ ജോളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനീസ ഇസ്മായില്‍, ജോണി ക്രിസ്റ്റഫര്‍, സെക്രട്ടറി ലിജോ അഗസ്റ്റിന്‍, സി ഡി പി ഒമാരായ റഷീദ വി എ, റീന ടി പി, ഷെക്കീന എം കെ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജി സന്തോഷ്, കൗലത്ത് മരക്കാര്‍, അസീന ടീച്ചര്‍, ഫര്‍ഹത്ത് സുഹൈല്‍, ഹസീന സിദ്ദീഖ്, മറിയാമ്മ ജോണ്‍, അസ്മ പി എം, അക്‌സര്‍ എം എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!