രാമന്തളി വടക്കുമ്പാട് ജനകീയ ആരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാവുന്നു

Web Desk
1 Min Read

രാമന്തളി: രാമന്തളി ഗ്രാമപഞ്ചായത്തിനു കീഴില്‍ വടക്കുമ്പാട് ജനകീയ ആരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാവുന്നു. അതിന്റെ മുന്നോടിയായി പഞ്ചായത്ത്- ആരോഗ്യ അധികൃതര്‍ ടി പി മുഹമ്മദ് കുഞ്ഞി മൗലവി റോഡിനു സമീപത്തെ സ്ഥലം പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി.

city exchange

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്റെ നേതൃത്വത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു നീലകണ്ഠന്‍, ജനപ്രതിനിധികളായ പി എം ശുഹൈബ, എം നാരായണി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി രഞ്ജിത എന്നിവര്‍ പരിശോധന നടത്തി.

അവരോടൊപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി ഗിരീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ പ്രിയ, എം നിശാന്ത് എന്നിവരും അനുഗമിച്ചു. കുഞ്ഞിരാമന്‍, മുസ്ലിം ലീഗ് നേതാക്കളായ പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, യു അബ്ദുറഹ്മാന്‍, മുണ്ടക്കാല്‍ ഇബ്രാഹിം, ഓ എം അബ്ദുല്‍ സലാം, പി പി സുലൈമാന്‍ ഹാജി, കെ വി അബൂബക്കര്‍ തുടങ്ങിയവര്‍ ഇന്‍സ്‌പെക്ഷന്‍ നേരത്ത് സന്നിഹിതരായിരുന്നു.

- Advertisement -
Ad image

15 വര്‍ഷം മുന്‍പ് രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആശുപത്രിക്കാശ്യമായ സ്ഥലം വിട്ടുനല്‍കി ഗവര്‍ണറുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തു കൊടുത്തുവെങ്കിലും ആശുപത്രിയ്ക്ക് വേണ്ടി റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആവശ്യമായ സ്ഥലവും റോഡും ലഭ്യമായതിനാല്‍ ആരോഗ്യ കേന്ദ്രം യഥാര്‍ഥ്യമാവുമെന്ന് ഉറപ്പ് ലഭിച്ചതിനാല്‍ നാട്ടുകാര്‍ ആഹ്ലാദത്തിലാണ്.

Share This Article
Leave a Comment
error: Content is protected !!