സാമൂഹ്യ സുരക്ഷാ പദ്ധതി ശാഖാതല ഉദ്ഘാടനം

Web Desk
1 Min Read

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷ പദ്ധതി അംഗത്വ ശാഖാതല ഉദ്ഘാടനം മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ നിര്‍വ്വഹിച്ചു. രാമന്തളിയ്ക്കു വേണ്ടി രാമന്തളി ശാഖാ മുസ്ലി ലീഗ് ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാനും ശാഖാ പ്രവാസി ലീഗ് പ്രസിഡണ്ട് മുണ്ടക്കാല്‍ ഇബ്രാഹിമും പാലക്കോടിനു വേണ്ടി കെ സി അശ്‌റഫും ഇസ്ഹാഖും ചേര്‍ന്നു സ്വീകരിച്ചു.

city exchange

വടക്കുമ്പാട് ‘സി എച്ച്’ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി പി മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ സി അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് കെ കെ അശ്‌റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, നിരീക്ഷകന്‍ വി കെ പി ഇസ്മായില്‍ ഹാജി, പി പി സുലൈമാന്‍ ഹാജി, പി കെ ഷബീര്‍ സംസാരിച്ചു. ജോയിന്റ് .സെകട്ടറി ഒ എം അബ്ദുല്‍ സലാം നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!