ലയണല്‍ മെസ്സി ഖത്തര്‍ ഉടമസ്ഥതയിലുള്ള ക്ലബ്ബില്‍

Web Desk
1 Min Read

ദോഹ: ബാഴ്‌സലോണ വിട്ട പ്രമുഖ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി ഖത്തര്‍ ഉടമസ്ഥതയിലുള്ള പാരീസിലെ പാരിസ്,സെയിന്റ് ജര്‍മ്മന്‍ (പി.എസ്.ജി) എഫ്‌സിയിലേക്ക് ചേര്‍ന്നതായി വാര്‍ത്ത. ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഖത്തര്‍ അമീറിന്റെ സഹോദരനായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി ട്വിറ്ററില്‍ രേഖപ്പെടുത്തി. ഖത്തര്‍ സര്‍ക്കാരിന്റെ പരമാധികാര ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സ്‌പോര്‍ട്ട് അതോറിറ്റിക്കാണ് പിഎസ്ജി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം.

city exchange


ലയണല്‍ മെസിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയായായതായും ട്രാന്‍സ്ഫര്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കുറിച്ച ശൈഖ് ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി പിഎസ്ജി ജേഴ്‌സിയില്‍ താരം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചു. കൂടാതെ റയല്‍ മാഡ്രിഡില്‍ നിന്നും പിഎസ്ജിലെത്തിയ സെര്‍ജിയോ റാമോസും മെസിയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാരീസ് സെന്റ് ജര്‍മ്മനുമായുള്ള മെസിയുടെ കരാര്‍ 3 വര്‍ഷത്തേക്കാണ് എന്നാണ് റിപ്പോര്‍ട്ട്.

Share This Article
Leave a Comment
error: Content is protected !!