
കോഴിക്കോട്: പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ കേസില്‍ കെട്ടിട ഉടമക്ക് കോടതി ജാമ്യം അനുവദിച്ചു.
ക്രമക്കേടില്‍ അറസ്റ്റിലായ അബൂബക്കര്‍ സിദ്ധിഖിനാണ് കോഴിക്കോട് സി ജെ എം കോടതി ജാമ്യം അനുവദിച്ചത്.

ചോദ്യം ചെയ്യലിന് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നുമുള്‍പ്പടെയുളള ഉപാധികളിലാണ് കോടതി ജാമ്യം അനുവദിച്ചത്. അതേ സമയം കോര്‍പ്പറേഷന്‍ ജീവനക്കാരുള്‍പ്പടെയുളള മറ്റ് ആറ് പേരുടെ ജാമ്യാപേക്ഷ കോടതി തളളി. കെട്ടിടാനുമതി ക്രമക്കേടില്‍ ഉടമ, രണ്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍, ഒരു വിരമിച്ച ഉദ്യോഗസ്ഥന്‍, മൂന്ന് ഇടനിലക്കാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഫറോക് അസി. കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കുടുതല്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം, കോര്‍പ്പറേഷന്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അഡീഷ്ണല്‍ സെക്രട്ടറി കെ മനോഹര്‍ മേയര്‍ ബീന ഫിലിപ്പിന് കൈമാറി. സംഭവം പുറത്തുവന്ന് അഞ്ചുദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ ക്രമക്കേടില്‍ യഥാര്‍L പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ അനിശ്ചിത കാല ധര്‍ണയും ഇന്നലെ ആരംഭിച്ചിട്ടുണ്ട്.
