കാന്തപുരം കര്‍ണാടക സര്‍ക്കാറിന്റെ അതിഥി

Web Desk
0 Min Read

ബെംഗളൂരു: എസ് എസ് എഫിന്റെ സംവിധാന്‍ യാത്രയുടെ സമാപനത്തിന് ബെംഗളൂരുവിലെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരെ കര്‍ണാടക സര്‍ക്കാര്‍ അതിഥിയായി പ്രഖ്യാപിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അദ്ദേഹം കര്‍ണാടകയിലുണ്ടാകും.

city exchange

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, സര്‍ക്കാര്‍ വാഹനങ്ങള്‍, സര്‍ക്കാര്‍ സുരക്ഷ തുടങ്ങി എല്ലാ സൗകര്യങ്ങളും കാന്തപുരത്തിന് ഏര്‍പ്പെടുത്തും. കഴിഞ്ഞ മാസം 13ന് കശ്മീരില്‍ നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ബെംഗളൂരു സിറ്റിയിലെ പാലസ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥി സമ്മേളനത്തോടെയാണ് സമാപിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!