പാലം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ച് എടത്തല പഞ്ചായത്ത് 5-ാം വാര്‍ഡ് നാലാം മൈലില്‍ പി വി ഐ പി കനാലിനു കുറുകേ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് എ എ മായിന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് മഹിള കുഞ്ഞുമോന്‍ സ്വാഗതം പറയുകയും ബ്ലോക്ക് അംഗം അഡ്വ. സാനന്ദകുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം ഷംസുദ്ധീന്‍, മെമ്പര്‍ സി എം അഷ്റഫ് എന്നിവര്‍ ആശംസകള്‍ പറയുകയും ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം സി പി ഹൈദ്രോസ്, സിസ്റ്റര്‍ കിരണ്‍, എം ബി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!