
മനാമ: ബഹ്റൈനില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് വഴി സഹായം ലഭിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും റമദാന് മാസത്തേക്കുള്ള വാര്‍ഷിക സഹായം വിതരണം ചെയ്യാന്‍ ബഹ്റൈന്‍ രാജാവ് നിര്‍ദേശം നല്കി. പരിശുദ്ധ റമദാന് മാസത്തെ വരവേല്‍ക്കുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ രാജാവ് പതിവായി സ്വീകരിക്കുന്ന വാര്‍ഷിക നടപടികളുടെ ഭാഗമായാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സഹായം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് പുണ്യ മാസത്തില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുതിനായി ധനസഹായം വേഗത്തില്‍ വിതരണം ചെയ്യേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബഹ്റൈന്‍ രാജാവ് റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് നിര്‍ദേശം നല്കി. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് നല്കുന്ന സ്ഥിരമായ പിന്തുണയ്ക്കും സഹായം ലഭിക്കുന്ന കുടുംബങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉദാരപരമായ പരിഗണനയ്ക്കും കാരുണ്യ പ്രവര്‍ത്തനങ്ങളും യുവജനകാര്യങ്ങളും സംബന്ധിച്ച ബഹ്റൈന്‍ രാജാവിന്റെ പ്രതിനിധി ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നന്ദി അറിയിച്ചു.
