ബഹ്റൈന്‍ പ്രവാസികള്‍ക്ക് മാപ്പിളപ്പാട്ട് മത്സരവുമായി പി സി ഡബ്ല്യു എഫ്

Web Desk
1 Min Read

മനാമ: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ല്യു എഫ്) ബഹ്റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബഹ്റൈന്‍ പ്രവാസികള്‍ക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനില്‍ താമസിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ പ്രവാസികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

city exchange

മത്സരത്തിന്റെ ആദ്യഘട്ടമായി ഓഡിഷന്‍ റൗണ്ട് നടത്തും. മത്സരാര്‍ഥികള്‍ മാപ്പിളപ്പാട്ട് മാത്രം ഉള്‍പ്പെടുത്തി രണ്ടുമുതല്‍ നാലു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ സമര്‍പ്പിക്കണം. കരോക്കെ സംവിധാനങ്ങളോ മ്യൂസിക് എഡിറ്റിംഗ് ആപ്പുകളോ ഉപയോഗിച്ചുള്ള വീഡിയോകള്‍ സ്വീകരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു.

ഓഡിഷന്‍ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 10 ആണ്. വീഡിയോയ്ക്കൊപ്പം മത്സരാര്‍ഥിയുടെ പേര്, താമസസ്ഥലം, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും നല്‍കണം. ഓരോ മത്സരാര്‍ഥിക്കും ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാനാകൂ.

ഓഡിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 മത്സരാര്‍ഥികള്‍ക്ക് ഫൈനല്‍ റൗണ്ടില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

- Advertisement -
Ad image

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുമായി പി സി ഡബ്ല്യു എഫ് കലാവേദി കണ്‍വീനര്‍ നസീര്‍ പൊന്നാനിയുമായി വാട്‌സാപ്പില്‍ 38453466 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Share This Article
Leave a Comment
error: Content is protected !!