പ്രവാസികളുടെ ജനാധിപത്യ വേദിയായ ലോക കേരളാ സഭ സംരക്ഷിക്കണമെന്ന് ബഹ്റൈന്‍ നവകേരള

Web Desk
1 Min Read

മനാമ: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചര്‍ച്ചകളില്‍ നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ബഹ്റൈന്‍ നവകേരള. 2018ല്‍ ആരംഭിച്ച ലോക കേരളസഭ പ്രവാസി സമൂഹത്തിന്റെ ക്ഷേമം, തൊഴില്‍, നിക്ഷേപം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ പ്രധാന വേദിയായിരുന്നു. തീരുമാനങ്ങളില്‍ ചിലത് നടപ്പാക്കുന്നതില്‍ വീഴ്ചകളുണ്ടെങ്കില്‍ അവ പരിഹരിക്കുകയാണ് വേണ്ടത്. പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഒരു വേദി തന്നെ ഇല്ലാതാക്കുന്നത് പരിഹാരമല്ല.

city exchange

പ്രവാസികളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും സഭയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുകയും ചെയ്യുകയാണ് വേണ്ടത്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അഭിപ്രായം കേള്‍ക്കാനും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും നയരൂപീകരണത്തില്‍ പങ്കാളികളാകാനും കഴിയുന്ന ജനാധിപത്യ വേദി അനിവാര്യമാണ്. പ്രവാസികളുടെ സാമ്പത്തിക സംഭാവന മാത്രം ലക്ഷ്യമിടാതെ അവരുടെ അവകാശങ്ങളും ക്ഷേമവും സാമൂഹിക സുരക്ഷയും കൂടി പരിഗണിക്കണം.

ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അത് തുടരണമെന്നും പ്രവാസി സംഘടനകളുമായും പ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും നിര്‍ത്തലാക്കുന്നത് പ്രതിഷേധാര്‍ഹവുമാണെന്ന് ബഹ്റൈന്‍ നവകേരള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!