

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ 2023- 2025 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സാബു കെ സി (പ്രസി), അഷറഫ് മടിയാരി, ശ്രീകല ജിനന്‍, (വൈസ് പ്രസി), ഹുസ്സൈന്‍ കടന്നമണ്ണ (ജന സെക്ര), ഷാഫി പി സി പാലം, ഷംനാ ആസ്മി (സെക്ര), അന്‍സാര്‍ അരിമ്പ്ര (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സുബൈര്‍ വെള്ളിയോട്, തന്‍സീം കുറ്റ്യാടി, അബ്ദുസ്സലാം മാട്ടുമ്മല്‍, അമല്‍ ഫെര്‍മിസ്, ഫൈസല്‍ അബൂബക്കര്‍, മുഹമ്മദ് ഹുസൈന്‍ വാണിമേല്‍, മജീദ് പുതുപ്പറമ്പ്, രാം മോഹന്‍ നായര്‍, സ്മിത ആദര്‍ശ്, ഷംല ജഅഫര്‍ എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യുട്ടീവ് അംഗങ്ങള്‍.

മഹമൂദ് മാട്ടൂല്‍, അബുല്‍ അസീസ് മഞ്ഞിയില്‍, ഡോ. സലീല്‍ ഹസ്സന്‍, ഷീലാ ടോമി, മന്‍സൂര്‍ മൊയ്തീന്‍, ശോഭാ നായര്‍, ജിജോയ് ജോര്‍ജ്, അഷറഫ് ആച്ചോത്ത് എന്നിവര്‍ ഉപദേശക സമിതി അംശംങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
ഫോറം ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കഴിഞ്ഞ കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ മുന്‍ ട്രഷറര്‍ സലീം നാലകത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

