

ദോഹ: ആഗോളവാര്‍ത്ത ലോകകപ്പ് സ്‌പെഷ്യല്‍ ഡ്രിബ്ള്‍ പ്രമുഖ വ്യവസായിയും സെന്‍ട്രല്‍ പ്രൊജക്ട്‌സ് എന്‍ജിനിയറിംഗ് സര്‍വീസസ് ആന്റ് ട്രേഡിംഗ് കമ്പനി സി ഇ ഒയും ജനറല്‍ മാനേജരുമായ ജോസ് ഫിലിപ്പിന് കൈമാറുന്നു. ഖത്തര്‍ ലോകകപ്പിന്റെ എല്ലാ മത്സരങ്ങളുടേയും ഒന്നിലേറെ ടിക്കറ്റുകള്‍ സ്വന്തമാക്കിയ ഇദ്ദേഹം തന്റെ ജീവനക്കാര്‍, നാട്ടിലെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ക്കാണ് ഇതിലൂടെ കളി കാണാനുള്ള അവസരം ഒരുക്കുന്നത്.

1999 മുതല്‍ വിശ്വസനീമായി സേവന രംഗത്തുള്ള ജോസ് ഫിലിപ്പ് ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക- സേവന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമാണ്.

ആഗോളവാര്‍ത്ത പ്രതിനിധി നൗഷാദ് അതിരുമട ജോസ് ഫിലിപ്പിന് ഡ്രിബ്ള്‍ കൈമാറി.

