
ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് പ്രമോഷന്റെ ആറാമത്തെയും അവസാനത്തെയും നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. സഫാരി മാളില്‍ നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളാണ് സമ്മാനര്‍ഹര്‍ക്കുള്ള കാറുകള്‍ കൈമാറിയത്.

നറുക്കെടുപ്പില്‍ വിജയികളായ ഫായിസ് (കൂപ്പണ്‍ നമ്പര്‍: എസ്ടിആര്‍600066123), അഫ്‌റാര്‍ (എസ്ടിആര്‍601105023), വിജയ അമൃത നായിഡു പുലാഗല (എസ്ടിആര്‍601024174 ), ദയ്‌ലന്‍ (എസ്ടിആര്‍600320317), ഫ്‌ളോഡെലിസ പലില്ലോ (എസ്ടിആര്‍600394247) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.

2025 സെപ്റ്റംബര്‍ മുപ്പതിന് അവസാനിച്ച വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇറാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയിരുന്നത്. ആറു നറുക്കെടുപ്പുകളിലായി 25 കാറുകളാണ് സഫാരി സമ്മാനമായി നല്‍കിയത്.

