

അബുദാബി: ആവശ്യക്കാരിലേക്ക് ഡ്രോണ്‍ വഴി സാധനങ്ങല്‍ വിതരണം ചെയ്യാനൊരുങ്ങി അബൂദാബി. ഇതിനുള്ള പരീക്ഷണങ്ങള്‍ ഉടനെ ആരംഭിക്കും.

ഡ്രോണ്‍ വഴി വിതരണം ചെയ്യുന്നതിലൂടെ ഗുണങ്ങളും ആരൊക്കെയായിരിക്കും ആവശ്യക്കാരെന്നും എത്രവരെ ഭാരം കൊണ്ടുപോകാനാകും തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണപ്പറക്കലുകളില്‍ വിലയിരുത്തുക. മരുന്ന്, ഭക്ഷണം, പ്രധാന എമിറേറ്റ് പോസ്റ്റ് ഓഫീസിലേക്ക് രേഖകള്‍ എത്തിക്കുക തുടങ്ങിയ ജോലികളാണ് ഡ്രോണുകള്‍ ഉപയോഗിച്ചു ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

ഡ്രോണ്‍ പരീക്ഷണം നടത്തുന്ന പ്രദേശത്തെയോ പരീക്ഷണം നടത്തുന്നത് എത്ര സമയത്തേക്കായിരിക്കുമെന്നതോ എപ്പോഴൊക്കെയാണെന്നോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരീക്ഷണ പരിപാടികള്‍ ഈ വര്‍ഷം അവസാനം വരെ തുടരും. പരീക്ഷണ ഡ്രോണ്‍ ഡെലിവറി പൂര്‍ത്തീകരിച്ച് അടുത്ത വര്‍ഷമാണ് വാണിജ്യാടിസ്ഥാനത്തില്‍ ഡെലിവറി ആരംഭിക്കുക.
അബുദാബി പോര്‍ട്സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പങ്കാളികളായ മഖ്ത ഗേറ്റ് വേ, എമിറ്റേ്സ് പോസ്റ്റ്, സ്‌കൈ ഗോ എന്നിവയുടെ സഹകരണത്തോടെ ഡ്രോണുകള്‍ എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കാനും പദ്ധതിയുണ്ട്.

