

ദോഹ: സിറ്റി എക്‌സ്‌ചേഞ്ചിന്റെ ഒന്‍പതാമത് ശാഖ ലുസൈലിലെ വൈന്‍ധം മാളില്‍ പ്രവര്‍ത്തനം തുടങ്ങി. സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജ്‌മെന്റ് അംഗങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.


വൈന്‍ധം മാളിലെ താഴെ നിലയില്‍ യാസ്മിന്‍ പാലസിന് എതിര്‍വശമാണ് പുതിയ ശാഖ. അല്‍വതന്‍ സെന്ററിന് സമീപത്തെ പ്രധാന ബ്രാഞ്ചിന് പുറമേ ഇന്‍ഡസ്ട്രിയല്‍ ഏരിയ, റയ്യാന്‍, ഗറാഫ, സല്‍വ റോഡ്, ഏഷ്യന്‍ ടൗണിലെ ഗ്രാന്റ് മാള്‍, ഷഹാനിയ, മുഐതര്‍ എന്നിവിടങ്ങളിലാണ് സിറ്റി എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.
