

ദോഹ: ഖത്തര്‍ എനര്‍ജി 2025 ജനുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.

പ്രീമിയം ഗ്രേഡ് പെട്രോളിന്റെ ഇന്ധനവില വര്‍ധിച്ചപ്പോള്‍ സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല.

പ്രീമിയം പെട്രോളിന് ഡിസംബറില്‍ 1.90 റിയാലായിരുന്നത് ജനുവരിയില്‍ ലിറ്ററിന് രണ്ട് റിയാലാകും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 റിയാലുമാണ് ഈടാക്കുക.
