

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ, മനഃപാഠം മല്‍സരങ്ങളില്‍ സീഡ്‌സ് ഓണ്‍ലൈന്‍ അക്കാദമി ഓവറോള്‍ ചാമ്പ്യന്മാരായി. ഇസ്ലാമിക് സ്റ്റഡി സെന്റര്‍ തുമാമ രണ്ടാം സ്ഥാനം നേടി. തുമാമ, മദീന ഖലീഫ, ലഖ്ത (ഇംഗ്ലീഷ് മീഡിയം), സീഡ്‌സ് ഓണ്‍ലൈന്‍ അക്കാദമി എന്നീ ബ്രാഞ്ചുകളില്‍ നടന്ന മല്‍സരങ്ങളില്‍ വിജയികളായവരാണ് ഗ്രാന്റ് ഫിനാലെ മല്‍സരങ്ങളില്‍ പങ്കെടുത്തത്.

സബ് ജൂനിയര്‍ വിഭാഗം ഖുര്‍ആന്‍ മനഃപാഠം മല്‍സരത്തില്‍ അമീന താഹ, ഫൈഹ പി വി, നജ കിഴക്കേപ്പാട്ട് എന്നിവരും ജൂനിയര്‍ വിഭാഗം മല്‍സത്തില്‍ നൈഫ പി വി, നദീം അബ്ദുല്ല, അസ്വ നസീര്‍ എന്നിവരും സീനിയര്‍ വിഭാഗം മല്‍സരത്തില്‍ അബിയ ഇസ്‌കന്തര്‍, സാഫിന്‍ റിയാസ്, നവീദ് മുഹമ്മദ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.


ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ നജ കെ, അമീന താഹ, ഫൈഹ പി വി (സബ് ജൂനിയര്‍), അമാന്‍ ഇസ്‌കന്തര്‍, നൈഫ പി വി, ലുബാന സിറാജ് (ജൂനിയര്‍), സഹര്‍ ഷമീം, നവീദ് മുഹമ്മദ്, ഹനീന്‍ റഊഫ് (സീനിയര്‍) എന്നിവരുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
വിജയികള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദ് അലി, വൈസ് പ്രസിഡന്റ് നസീര്‍ പാനൂര്‍, ട്രഷറര്‍ ഷമീം കൊയിലാണ്ടി, ഫോക്കസ് ഓപ്പറേഷന്‍ മാനേജര്‍ അമീര്‍ ഷാജി, മുഹമ്മദ് അലി ഫാറൂഖി എന്നിവര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.
എഡ്യൂക്കേഷന്‍ വിങ് ചെയര്‍മാന്‍ അശ്ഹദ് ഫൈസി, കണ്‍വീനര്‍ നൗഷാദ് സി എം, മുജീബ് മദനി, ബഷീര്‍ അന്‍വാരി, അബ്ദുറഹീം ഫാറൂഖി, അലി ചാലിക്കര, അബ്ദുല്‍ ലത്തീഫ് നല്ലളം, ഷൈജല്‍ ബാലുശ്ശേരി, സുബൈര്‍ ഒളോറത്, ഹാഫിദ് മന്‍സൂര്‍, തൗഹീദ റഷീദ്, സയാന കെ എം, ജാസ്മിന്‍ നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

