മനുഷ്യര്‍ ഫയര്‍ എന്‍ജിനുകളായി തീ പിടിച്ച എവിടേക്കോ ഓടിപ്പോവുകയാണെന്ന് മന്ത്രി പി പ്രസാദ്

Web Desk
1 Min Read

ദോഹ: ഓരോ മനുഷ്യനും ഓരോ ഫയര്‍ എന്‍ജിനായി ഓടുകയാണെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ് പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹത്തിന് ഐ സി സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

തീ പിടിച്ച എവിടേക്കോ ഓടിപ്പോവുകയാണെന്നാണ് തോന്നുക. ജീവിതത്തിന്റെ പ്രധാന പ്രശ്‌നം സാമ്പത്തികമായതിനാലാണ് പ്രവാസം ഉള്‍പ്പെടെ നിര്‍വഹിക്കേണ്ടി വരുന്നത്. പണം ആധിപത്യം സ്ഥാപിക്കുന്നതോടെയാണ് ബന്ധങ്ങളില്‍ കുറവ് വരുന്നത്. ഏതുകാര്യത്തിനും പ്രയോജന മൂല്യത്തിന്റെ അളവുകോലാണ് ഉപയോഗിക്കുന്നത്. ഇതിനെല്ലാം പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നത് സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.

പണം ആധിപത്യം സ്ഥാപിക്കുന്നതോടെ സത്യം ഇല്ലാതായിപ്പോകുന്ന അവസ്ഥയുണ്ടാകും. സത്യവും നന്മയും ഇല്ലാതായിക്കഴിയുമ്പോള്‍ അവിടെ അസത്യവും തിന്മയും വന്നു നിറയുന്ന രീതിയാണ് ഉണ്ടാവുക. അതിന്റെ ഭാഗമായി മറ്റുപലതും കടന്നുവരികയാണ്.

- Advertisement -
Ad image

കൂട്ടായ്മകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഓരോ വീടുകളും ഓരോ രാവണന്‍ കോട്ടകളായി മാറുകയാണ്. ഇപ്പോള്‍ വീടുകള്‍ക്കെല്ലാം ആദ്യമുണ്ടാക്കുന്നത് വലിയ മതിലാണ്. അതോടൊപ്പം റിമോട്ട് ഗേറ്റും കൂടി പിടിപ്പിക്കുകയാണ്. അത്രമാത്രം നമ്മളെല്ലാവരും ഓരോ ഇടത്തേക്ക് മാറുകയാണ്. സാമൂഹ്യജീവി എന്നതിനാല്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ടും കൂട്ടായ്മയായും നില്‍ക്കേണ്ടതുണ്ട്. ആദിമ മനുഷ്യന്‍ മുതല്‍ അത്തരം കൂട്ടായ്മയുണ്ട്. അത്തരം കൂട്ടായ്മയാണ് സംസ്‌ക്കാരങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സുബ്രമണ്യ ഹെബ്ബഗേലു, മോഹന്‍ കുമാര്‍, എബ്രഹാം ജോസഫ്, അഷറഫ് ഗ്രാന്റ് മാള്‍, പി എന്‍ ബാബുരാജന്‍, ബോബന്‍ വര്‍ഗ്ഗീസ്, സുമ മഹേഷ്, അഡ്വ. ജാഫര്‍ ഖാന്‍, സജീവ്, അര്‍ഷാദ് അലി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!