

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കമ്യൂണിറ്റി സര്‍വ്വീസ് ഡിപ്പാര്‍ട്ടമെന്റ് ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറവുമായി സഹകരിച്ചു ഹൃദയാരോഗ്യ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഇ പി അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. നമ്മുടെ വാഹനത്തിന്റെ സ്വഭാവിക പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന വ്യതിയാനം പോലും സൂക്ഷ്മമായി നീരിക്ഷിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നത് പോലെ ആരോഗ്യവും സൂക്ഷ്മമായി നിരീക്ഷിച്ച് സംരക്ഷിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സാധാരണ നടക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലും നിന്നു വ്യത്യസ്തമായി ഹൃദയാരോഗ്യ സംരക്ഷണം എന്നതാണ് ക്യാമ്പ് മുന്നോട്ട് വെക്കുന്ന സന്ദേശം.

ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയ വീട്ടില്‍, ഇന്ത്യന്‍ ഫിസിയോ തെറാപ്പി ഫോറം പ്രസിഡണ്ട് ഷീന മരിയ ജോണ്‍, ഡോ. ഷറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
ഹൃദയാരോഗ്യ സ്‌ക്രീനിംഗിന് നിവേദിത കാര്‍ത്തിക്, ഷാനവാസ്, ജസ്മന്‍ അബ്ദുല്‍ ഖാദര്‍, പ്രവീണ്‍ സുരേന്ദ്രന്‍, ഹബീന എ എം, നീതു ഷൈലജ കുമാര്‍, നൂര്‍ജഹാന്‍ ടി കെ, ഹസനത്ത് വി, നികേഷ് ബാലന്‍, നര്‍ഗിസ് ദാസ്, അരുണ്‍ കൃഷ്ണന്‍ വി ആര്‍, മുഹമ്മദ് ഹുസൈന്‍, ഹമീദ് നവാസ് നവാബ്ജാന്‍, ഷമീര്‍, അനസ് തച്ചര്‍കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി
ഹൃദയ സംബന്ധമായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും ഫലപ്രദമായി തടയുന്നതിനും ആവശ്യമായ ബോധവത്കരണ ക്ലാസ്സുകള്‍ക്ക് ബിജു നിര്‍മല്‍, പ്രശോഭ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.
ഹൃദയ രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്ന സ്ട്രസ് ഉണ്ടാകുന്നത് എങ്ങിനെയെന്നും അത് പരിഹരിക്കാന്‍ ആവശ്യമായ മുന്‍കരുതലും നടപടികളും അസ്ലം വിശദീകരിച്ചു.
നസീം അല്‍ റബീഹിന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ് ഷുഗര്‍, പ്രഷര്‍ എന്നിവയുടെ പരിശോധനയും നടത്തി.
കമ്യൂണിറ്റി സര്‍വ്വീസ് ഡിപ്പാര്‍ട്ട്മന്റ് ചെയര്‍മാന്‍ ഷാഹിര്‍ എം ടി, കണ്‍വീനര്‍ ഇംതിയാസ് ആനാച്ചി, ഷഹീര്‍ ഇരിങ്ങത്ത്, അസ്‌കര്‍ റഹ്‌മാന്‍, ആഷിഖ്, ഇഖ്ബാല്‍, ഫായിസ് എളയോടന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

