സരിഗമ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ സംഗീതാസ്വാധകരുടെ കൂട്ടായ്മയായ ‘സരിഗമ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ഖത്തര്‍’ ലോഗോ’ പ്രകാശനം ചെയ്തു.

city exchange

ന്യൂ സലത്തയിലെ സ്‌കില്‍സ് ഡവലപ്പ്‌മെന്റ് സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സരിഗമ ഡയറക്ടര്‍ സകരിയ അബ്ദുള്ള ലോഗോ പ്രകാശനം ചെയ്തു. തുടര്‍ന്ന് സംഗീത നിശയും കലാ പരിപാടികളും യോഗ ഡാന്‍സും അരങ്ങേറി. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിഭാധരരായ അമ്പതോളം കലാകാരന്മാര്‍ അവരുടെ വിവിധ കലാപ്രകടനങ്ങള്‍ സദസ്സിന് കൂടുതല്‍ മിഴിവേകി.

മലയാള മനസ്സിന്റെ ഗാന ശാഖയില്‍ പാടിപ്പതിഞ്ഞ പുതിയതും പഴയതുമായ ഒരു പിടി ഗാനങ്ങള്‍ സരിഗമയിലെ ഗായകര്‍ ആലപിച്ചു. തുടര്‍ന്ന് സരിഗമ യുടെ ഹാസ്യ കലാകാരന്മാര്‍ അവതരിപ്പിച്ച ‘അബ്കാ ഹൗസ് മെയ്ഡ്’ കോമഡി സ്‌കിറ്റ് തിങ്ങി നിറഞ്ഞ സദസ്സില്‍ ചിരിയും ചിന്തയുമുയര്‍ത്തി.

ആരോഗ്യ ബോധവത്കരണ സന്ദേശമുയര്‍ത്തി യോഗ ഡാന്‍സും അരങ്ങേറി.

- Advertisement -
Ad image

ജൂലായിയില്‍ ആരംഭിച്ച കൂട്ടായ്മയുടെ ഭാരവാഹികള്‍ ഷൗക്കത്ത് പട്ടാമ്പി (പ്രസ), സജിത്ത് ചങ്ങനാശ്ശേരി (വൈസ് പ്രസി), കബീര്‍ പട്ടാമ്പി (ജന സെക്ര), നാസര്‍ അബി (ജോ സെക്ര), ഗീതു (കുക്കു), സുമ പത്മനാഭന്‍ (കോര്‍ഡിനേറ്റര്‍) എന്നിവരാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!