സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സംസ്‌കൃതി സ്വീകരണം നല്‍കി

Web Desk
0 Min Read

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് സംസ്‌കൃതി സ്വീകരണം നല്‍കി. ആദ്യകാല പ്രവാസത്തിന്റെ നാള്‍വഴികളും അവയൊക്കെ പുതിയ തലമുറക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തന്റെ പ്രസംഗത്തില്‍ അടിവരയിട്ടു സൂചിപ്പിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഇത്തരം ചരിത്ര രചനയില്‍ സംസ്‌കൃതിക്ക് വലിയ പങ്ക് വഹിക്കുവാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു.

city exchange

നജ്മ സംസ്‌കൃതി ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!