

ദോഹ: കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വം ആലംകോട് ലീലാകൃഷ്ണന് ചങ്ങരംകുളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (സി പി എ ക്യു) സ്‌നേഹാദരവ് നല്‍കി. നാസര്‍ മൂക്കുതല അധ്യക്ഷത വഹിച്ചു.

വൈബ്രന്റ് ഹാളില്‍ നടന്ന സ്‌നേഹാദരവില്‍ സി പി എ ക്യു രക്ഷാധികാരികളായ എന്‍ വി ഖാദര്‍, സി വി മുഹമ്മദാലി, ശാഹുല്‍ ഹമീദ് എന്നിവരും സി പി എ ക്യു ഭരണ സമിതി അംഗങ്ങളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

സി വി നിഹാദ് അലി, ഷാജി മുടവത്ത്, മന്‍സൂര്‍ കഞ്ഞിയൂര്‍, സിദ്ധീഖ് ചെറുവല്ലൂര്‍, അഷറഫ് തരിയത്ത്, രാജന്‍ തലാപ്പില്‍, സൈനുദ്ധീന്‍ അലംകോട്, ഷമീര്‍ ആമയം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സി പി എ ക്യു രക്ഷധികാരി ചെയര്‍മാന്‍ എന്‍ വി ഖാദര്‍ ആലംകോട് ലീലാകൃഷ്ണന് പ്രശസ്തി ഫലകം നല്‍കി ആദരിച്ചു.
ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സാംസ്‌കാരിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി സി വി നിഹാദ് അലിയെയും ആദരിച്ചു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നിലവിലെ ജനറല്‍ സെക്രട്ടറിയാണ് സി വി നിഹാദ് അലി.

