

ദോഹ: പ്രവാസി മലയാളികള്‍ക്കായി ഇന്ത്യന്‍ എലൈറ്റ് ക്ലബ് (ഐ ഇ സി ഖത്തര്‍) സംഘടിപ്പിച്ച വിവിധ ഹുബ്ബുറസൂല്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഹുബ്ബുറസൂല്‍ ക്വിസ് മത്സരത്തില്‍ നബീല അബ്ദുല്‍റഹ്മാന്‍ വകറ ഒന്നാം സ്ഥാനം നേടി. ബുഷ്റ റഷീദ്, റൈഹാന റഫീഖ് എന്നിവര്‍ രണ്ടും ഷാഹിദ യൂസഫ്, റിഷാന മുനീര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. നജ്മയിലെ ഷാലിമാര്‍ ഹോട്ടലില്‍ നടന്ന ഹുബ്ബുറസൂല്‍ സംഗമത്തില്‍ ഐ ഇ സി ഭാരവാഹികളാണ് വിജയികളെ പ്രഖ്യാപിച്ചത്.

വിവിധ വിഭാഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ഉമ്മുസല്‍മ, ഷാഹിദ യൂസഫ്, തഹാറ ഉമ്മര്‍ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിമ മുഫീദ, ഫാത്തിമ ഹിസാന, ഹൈസം എഫ്റോസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. പുരുഷ വിഭാഗത്തില്‍ ജസീര്‍ കെട്ടുങ്ങലിനെ വിജയിയായി തെരഞ്ഞെടുത്തു. ഐ ഇ സി ഭാരവാഹികള്‍ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

‘അന്നബി’ ഹുബുറസൂല്‍ സംഗമം ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍റസാഖ് മുസ്ലിയാര്‍ പറവണ്ണ ഉല്‍ഘാടനം ചെയ്തു. ജമാല്‍ അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. സംഗമത്തിന്റെ ഭാഗമായി പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ടേബിള്‍ ടോക്, സ്‌പോട്ട് ക്വിസ്, മദ്ഹുറസൂല്‍ എന്നിവ നടന്നു. ഡോ. അബ്ദുല്‍ഹമീദ് പതിയില്‍, എന്‍ജിനീയര്‍ ഹാഷിം, അബ്ദുല്‍ വാഹിദ്, സുബൈര്‍ നിസാമി, ഇസ്മാഈല്‍ ബുഖാരി, ജസീല്‍ മാടായി, ശമ്മാസ്, മുജീബ് വൈലത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മന്‍സൂര്‍ നാക്കോല മോഡറേറ്ററായിരുന്നു.

