ശാന്തിനികേതന്‍ മദ്‌റസ, വക്‌റ, സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Web Desk
2 Min Read

ദോഹ: അല്‍മദ്‌റസ അല്‍ ഇസ്‌ലാമിയ ശാന്തിനികേതന്‍ വക്‌റ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

city exchange

92 ശതമാനം മാര്‍ക്കോടെ മുഹമ്മദ് നസാന്‍ അന്‍വര്‍ ഒന്നാം സ്ഥാനവും 90 ശതമാനം മാര്‍ക്കോടെ മെഹ്ജബിന്‍ കെ ടി രണ്ടാം സ്ഥാനവും 89 ശതമാനം മാര്‍ക്കോടെ നാജിഹ് ജവാദ് പി വി മൂന്നാം സ്ഥാനവും 87 ശതമാനം മാര്‍ക്കോടെ ലംഹ ലുഖ്മാന്‍ നാലാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നസാന്‍ അന്‍വര്‍ കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയായ പി പി അന്‍വറിന്റെയും ഫരീന ഇബ്റാഹീമിന്റെയും മകനാണ്.

രണ്ടാം സ്ഥാനം നേടിയ മെഹ്ജബിന്‍ കെ ടി മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സ്വദേശിയായ ഹസീബിന്റെയും ജസീനയുടെയും മകളാണ്.

- Advertisement -
Ad image

മൂന്നാം സ്ഥാനം നേടിയ നാജിഹ് ജവാദ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയായ ജവാദിന്റെയും ശബ്ന ടീച്ചറുടെയും മകനാണ്.

നാലാം സ്ഥാനം നേടിയ ലംഹ ലുഖ്മാന്‍ കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ സ്വദേശിയായ ലുഖ്മാന്റെയും ഫരീദയുടെയും മകളാണ്.

ഏപ്രില്‍ മാസത്തില്‍ നടത്തിയ പരീക്ഷയില്‍ നൂറു ശതമാനമാണ് വിജയം. ഉന്നത വിജയം നേടുകയും സെക്കണ്ടറിതല മദ്രസ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്ത മുഴുവന്‍ വിദ്യാര്‍ ഥികളെയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആന്റ് മദ്‌റസ മാനേജിങ് കമ്മിറ്റി പ്രസിഡണ്ട് റഷീദ് അഹ്മദ്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വിദ്യാഭ്യാസ വിഭാഗം തലവന്‍ അര്‍ഷദ്, ഡയറക്ടര്‍ മുഈനുദ്ധീന്‍, പി ടി എ പ്രസിഡണ്ട് അസ്ഹര്‍ അലി, പ്രിന്‍സിപ്പല്‍ ആദം എം ടി എന്നിവര്‍ അഭിനന്ദിച്ചു.

ബര്‍വ വില്ലേജിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വ്യാഴാഴ്ചകളില്‍ വൈകുന്നേരം 4.30 മുതല്‍ 7.15 വരെയും ശനിയാഴ്ചകളില്‍ രാവിലെ 8.00 മണി മുതല്‍ 1:00 വരെയുമാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഒമ്പത്, പത്ത് ക്ലാസ്സുകള്‍ക്ക് വ്യാഴാഴ്ച കളില്‍ മാത്രമാണ് ക്ലാസ്സുകളുണ്ടാകുക. സെക്കണ്ടറി ക്ലാസ്സുകളില്‍ സ്‌പോക്കണ്‍ അറബിക്കിന് പ്രത്യേകം കോച്ചിങ് നല്‍കി വരുന്നു.

Share This Article
Leave a Comment
error: Content is protected !!