നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഹോങ്കോങും ഖത്തറും

Web Desk
0 Min Read

ദോഹ: നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഖത്തറും ഹോങ്കോങ്ങും. നിരവധി അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബിസിനസുകളെ പ്രാപ്തമാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

city exchange

ഇന്‍വെസ്റ്റ്എച്ച്‌കെ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെയും ഫിന്‍ടെക്കിന്റെയും ഗ്ലോബല്‍ ഹെഡ് കിംഗ് ല്യൂങ് ഖത്തറും ഹോങ്കോങ്ങും തമ്മിലുള്ള സഹകരണവും പരസ്പരം എങ്ങനെ പ്രയോജനം നേടാമെന്ന കാര്യം ഇംഗ്ലീഷ് പത്രം ദി പെനിന്‍സുലയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സോവറിന്‍ വെല്‍ത്ത് ഫണ്ടായ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുമായി ചില പ്രാഥമിക ചര്‍ച്ചകളില്‍ നിന്നാണ് തങ്ങളുടെ പ്രവര്‍ത്തന ബന്ധം ആരംഭിച്ചതെന്നും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി പ്രൊഫഷണലുകള്‍ ഹോങ്കോങ്ങിലെയും ചൈനയിലെയും ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!