ഡോ. അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി

Web Desk
0 Min Read

ദോഹ: 26 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഡോ. അബ്ദുറഹ്മാന്‍ എലിക്കോട്ടിലിന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) ബിന്‍ ഉംറാന്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പീഡിയാട്രിക് വിഭാഗത്തില്‍ 16 വര്‍ഷം സേവനമനുഷ്ഠിച്ച അദ്ദേഹം സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

city exchange

യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പി പി ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റ് ഉനൈസ് മലോല്‍, അബൂബക്കര്‍ സി, മദീന ഖലീഫ സോണ്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!