എഐ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതിന് തൊഴില്‍ മന്ത്രാലയത്തിന്റെ പ്ലാറ്റ്ഫോം ‘ഔക്യുല്‍’

Web Desk
1 Min Read

ദോഹ: തൊഴില്‍ മന്ത്രാലയം, ഗൂഗിള്‍ ക്ലൗഡ്, മന്നായ് ഇന്‍ഫോടെക് എന്നിവയുമായി സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നൂതന പ്ലാറ്റ്ഫോമായ ‘ഔക്യുല്‍’ പ്ലാറ്റ്ഫോം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്നും സ്വകാര്യ മേഖലയിലെ കമ്പനികളില്‍ നിന്നുമുള്ള ബിരുദധാരികള്‍ക്ക് സേവനങ്ങള്‍ നല്‍കാനാണ് പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.

city exchange

റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് വിപുലമായ പ്ലാറ്റ്ഫോം ഗൂഗ്ള്‍ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളുടെ ശക്തിയെ ആശ്രയിക്കുന്നു, ഇത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കും തൊഴില്‍ അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ ജോലികള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു.

ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടാനുള്ള അവസരമാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നതെന്നും ‘ഔഖൂല്‍’ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത് ആ സര്‍വ്വകലാശാല ബിരുദധാരികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും പ്രാദേശിക തൊഴില്‍ വിപണിയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വ്യക്തികളെ നിലനിര്‍ത്തുന്നത് ഉറപ്പാക്കുകയും ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും തിരിച്ചറിയുകയും ചെയ്യുന്നുവെന്നും പുതിയ സംരംഭത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ച് തൊഴില്‍ മന്ത്രാലയത്തിലെ മൈഗ്രന്റ് ലേബര്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ശൈഖ നജ്വ ബിന്‍ത് അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!