‘ഫോര്‍ വയനാട്’ മുസ്ലിം ലീഗ് ക്യാമ്പയിന് ഖത്തറില്‍ തുടക്കമായി

Web Desk
2 Min Read

ദോഹ: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ മനുഷ്യര്‍ക്ക് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘വയനാടിന്റെ കണ്ണീരൊപ്പാന്‍..’ ധന സമാഹരണ ക്യാമ്പയിന്റെ ഖത്തര്‍തല ലോഞ്ചിങ് കെ എം സി സി ഖത്തര്‍ ആസ്ഥാനത്ത് നടന്നു.

city exchange

സംസ്ഥാന ഉപദേശക സമിതി ഭാരവാഹികള്‍, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ സംസ്ഥാന കൗണ്‍സിലര്‍മാര്‍, വിങ് ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് നടന്ന ചടങ്ങില്‍ വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവും നടന്നു.

മുസ്ലിം ലീഗ് നടപ്പാക്കുന്ന പദ്ധതിയുടെ വിജയത്തിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം വന്‍ വിജയമാക്കാന്‍ കെ എം സി സി മുന്‍ സംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തി.

ക്യാമ്പയിന്റെ ഭാഗമായി ഭാരവാഹികളും നേതാക്കളും ഓഫറുകള്‍ പ്രഖ്യാപിച്ചു. ‘ഫോര്‍ വയനാട്’ ആപ്പ് വഴിയാണ് പണമടക്കേണ്ടത്. കെ എം സി സിയിലെ മുഴുവന്‍ അംഗങ്ങളെയും ക്യാമ്പയിന്‍ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിര്‍വഹിക്കും.

- Advertisement -
Ad image

സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സയ്യിദ് സനാഉല്ല തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന സംഗമത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ അതിഥിയായി സംബന്ധിച്ചു. ചെയര്‍മാന്‍ എം പി ഷാഫി ഹാജി, ഹമദ് മൂസ തിരൂര്‍, ഭാരവാഹികളായ കെ മുഹമ്മദ് ഈസ, സല്‍മാന്‍ എളയിടം, ഇസ്മായില്‍ വയനാട്, ഡോ. ഷഫീഖ് താപ്പി, ജബ്ബാര്‍ ഹാജി എരിയാല്‍ തുടങ്ങിയവര്‍ ഓഫറുകള്‍ സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിച്ചു. ഉപദേശക സമിതി വൈസ് ചെയര്‍മാന്മാരായ എസ് എ എം ബഷീര്‍, പി വി മുഹമ്മദ് മൗലവി, സിവി ഖാലിദ് എന്നിവര്‍ സംസാരിച്ചു.

വയനാട് പുനരധിവാസ സഹായ സമിതി ആക്ടിങ് ചെയര്‍മാന്‍ അബ്ദു നാസര്‍ നാച്ചി സ്വാഗതവും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. സമിതി നേതാക്കളായ മുസ്തഫ എലത്തൂര്‍, റഷീദ് ഹാജി തിരൂര്‍, ടി ടി കെ ബഷീര്‍, പുതുക്കുടി അബൂബക്കര്‍, സിദ്ധീക്ക് വാഴക്കാട്, അലി മൊറയൂര്‍, താഹിര്‍ താഹ കുട്ടി, വി ടി എം സാദിഖ്, ഫൈസല്‍ കേളോത്ത്, ശംസുദ്ധീന്‍ എം പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!