

ദോഹ: ലുസൈലില്‍ പുതിയ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രം പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിക്കുന്നു. ലുസൈല്‍ സര്‍ക്യൂട്ടിന് എതിര്‍വശത്തായി ഡ്രൈവ് ത്രൂ പി സി ആര്‍ പരിശോധനയ്ക്ക് മാത്രമായാണ് ഈ കേന്ദ്രം ഉപയോഗിക്കുക. ഇന്ന് വൈകിട്ട് നാല് മണിക്ക് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും.

പി സി ആര്‍ പരിശോധനയ്ക്ക് വേണ്ടി മാത്രമായി 10 ലൈന്‍ പരിശോധനാ സെന്ററാണ് ഒരുക്കിയിരിക്കുന്നത്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനാണ് റാപിഡ് ആന്റിജന്‍ പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നത്.

ലുസൈല്‍ സെന്ററില്‍ പ്രതിദിനം അയ്യായിരം പേരുടെ മൂക്കിലൂടെയുള്ള പരിശോധന നടത്താനാവുമെന്ന് മന്ത്രാലയം അറിയിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന സെന്റര്‍ രാത്രി 10 വരെ തുടരും.
