

ദോഹ: 2025 ഫെബ്രുവരി രണ്ടു മുതല്‍ വൈകുന്നേരങ്ങളില്‍ ഏകജാലക സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 6 വരെ മന്ത്രാലയത്തിന്റെ ജീവനക്കാര്‍ ലുസൈലിലെ ആസ്ഥാനത്ത് ലഭ്യമാകും.

നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും നിക്ഷേപകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
ഇടപാടുകള്‍ സുഗമമായും കാര്യക്ഷമമായും പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉടനടി പിന്തുണ നല്‍കും.

