കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി

Web Desk
0 Min Read

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരികെയെത്തി. സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിച്ചത്.

city exchange

സി പി എം സംസ്ഥാന സെക്രട്ടറിയുടെ പദവി 2020 നവംബര്‍ പതിമൂന്നിനാണ് കോടിയേരി താത്ക്കാലികമായി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സൃഷ്ടിച്ച പ്രതിസന്ധികളുമൊക്കെയായിരുന്നു പദവി ഒഴിയാനുണ്ടായിരുന്ന കാരണങ്ങള്‍. ഇടതുമുന്നണി കണ്‍വീനറായിരുന്ന എ വിജയരാഘവനാണ് പകരം താത്ക്കാലിക ചുമതല നല്കിയിരുന്നത്.

ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായതും മകന്‍ ബിനീഷ് ജയില്‍ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!