കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചു

Web Desk
0 Min Read

കോഴിക്കോട്:

city exchange

ഇംഗ്ലണ്ടില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചു. ഇക്കഴിഞ്ഞ മാസം 21ന് എത്തിയ ഡോക്ടര്‍ക്ക് 26 നാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്. രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചതായി ഡിഎംഒ പറഞ്ഞു. രോഗിയുടെ അമ്മയുടെയും വേലക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. നാല് ജിലക്കളിലുള്ളവര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. ജില്ലയില്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവര്‍ കുറവാണ്. ജനിതകശ്രേണി പരിശോധനാഫലം ഒരാഴ്ചക്കകം അയക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!