
പയ്യന്നൂര്‍: കോഴിക്കോട് 29ന് നടക്കുന്ന സംസ്ഥാന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടന പരിപാടിയില്‍ പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു് ചടങ്ങ് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. യോഗം ജില്ലാ പ്രവാസി ലീഗ് ഉപാധ്യക്ഷന്‍ അഹമ്മദ് പോത്താംകണ്ടം ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു. കാട്ടൂര്‍ ഹംസ, കെ പി അഷ്‌റഫ്, മഹ്മൂദ് ഹാജി നരിക്കോട്, എസ് ഇ അഷ്‌റഫ്, കരപ്പാത്ത് ഉസ്മാന്‍ യു അബ്ദുറഹിമാന്‍ പി പി സുലൈമാന്‍ ഹാജി, മഹമൂദ് ഹാജി പുളിങ്ങോം കെ സി ഖാദര്‍, കെ വി അബൂബക്കര്‍, അലി കോയിപ്ര, വി കെ ശാഫി സിദ്ദീഖ് ഹാജി, ഹനീഫ ഞെക്ലി, ഇബ്രാഹിം മുണ്ടക്കാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
