കെ എം എ പ്രഥമ കോര്‍പറേറ്റ് ക്രിക്കറ്റ് ലീഗില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കള്‍

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ കോര്‍പറേറ്റ് ക്രിക്കറ്റ് ലീഗ് പ്രഥമ എഡിഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കള്‍. ആപ്റ്റിവിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കപ്പുയര്‍ത്തിയത്. മുന്‍ ഒളിംപ്യന്‍ താരം ടി സി യോഹന്നാന്‍ ട്രോഫികള്‍ വിതരണം ചെയ്തു. കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി, സീനിയര്‍ വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ഹോണററി സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലഫ്. ജോജോ ജേക്കബ്, മുന്‍ പ്രസിഡന്റ് ജിബു പോള്‍, കെ എം എ കെ സി സി എല്‍ കണ്‍വീനര്‍ രഘു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു.

city exchange

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ഇന്ത്യന്‍ ബാങ്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുത്തപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനേ ആപ്റ്റിവിന് സാധിച്ചുള്ളു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിവേകാണ് മാന്‍ ഓഫ് ദ മാച്ച്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഷ്ണു വി എസ് മാന്‍ ഓഫ് ദി സീരിസായി. ബാലു ജോയ് അഗാപ്പെ മികച്ച ബാറ്ററും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരവുമായി. എച്ച് ആന്റ് ആര്‍ ബ്ലോക്കിന്റെ ശ്രീജിത്ത് എസ് എം മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു.

കളമശ്ശേരി പാര്‍ക്ക് വേയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എട്ടോവര്‍ ഇന്‍ഡോര്‍ ടെന്നീസ് ബോള്‍ കെ എം എ കോര്‍പറേറ്റ് ക്രിക്കറ്റ് ലീഗില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പേരടങ്ങുന്ന 18 കോര്‍പ്പറേറ്റ് ടീമുകളാണ് ഏറ്റുമുട്ടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം ടിനു യോഹന്നാനാണ് കോര്‍പറേറ്റ് ക്രിക്കറ്റ് ലീഗ് ബ്രാന്റ് അംബാസഡര്‍. കേരള മാനേജ്മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ യുവ മാനേജര്‍മാരെയും കോര്‍പറേറ്റുകളേയും കൂടുതല്‍ ആകര്‍ഷിക്കാനും അവരുടെ കഴിവുകള്‍ പുറത്തെത്തിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെ എം എയുടെ ആറരപ്പതിറ്റാണ്ട് ചരിത്രത്തിനിടയില്‍ ആദ്യമായി കോര്‍പ്പറേറ്റ് ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!