

ആലുവ: 1982 എൽ കെ ജി പൂർവ്വ വിദ്യാർഥികളുടെ അപൂർവ്വ സ്നേഹ സംഗമം. ആലുവ ഇസ്ലാമിക് സ്കൂൾ 1982-89 ബാച്ച് റീയൂനിയനാണ് വേറിട്ട സംഗമമായി മാറിയത്. 33 വർഷങ്ങൾക്ക് മുൻപ് എൽ കെ ജി, യു കെ ജി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരും അധ്യാപകരും ഒത്തുകൂടിയത് സ്കൂളിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.

മുബീന, എം എം അഫ്സൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പൂർവ്വ വിദ്യാർഥിയും ഡി സി സി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസ്, റീയൂനിയൻ ചീഫ് കോഓഡിനേറ്റർ പി കെ ഷാജി, പ്രിൻസിപ്പൽ മുഹമ്മദ് സബാഹ്, സ്കൂൾ മാനേജർ നിഷാദ് മുണ്ടോപ്പാടൻ, അലൂമിനി അസോസിയേഷൻ പ്രസിഡന്റ് ഷൗക്കത്ത് കൊടവത്ത്, നിയാസ് റാസി എന്നിവർ സംസാരിച്ചു.

അധ്യാപകരായിരുന്ന റമീസ ടീച്ചർ, പാത്തുക്കുട്ടി ടീച്ചർ, സാജിത ടീച്ചർ, ശോഭ ടീച്ചർ, ഖദീജ ടീച്ചർ എന്നിവർ പങ്കെടുത്തു. എ എ അൻസാർ സ്വാഗതവും കോഓഡിനേഷൻ കമ്മിറ്റി അംഗം ജുബാബ് റോഷൻ നന്ദിയും പറഞ്ഞു. പൂർവ്വ വിദ്യാർഥികളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങൾ നൽകി.
പഴയ സൗഹൃദത്തിന്റെ നിലക്കാത്ത ഓർമ്മക്കായി സ്കൂൾ മുറ്റത്ത് ട്രീ ഓഫ് ഫ്രണ്ട്ഷിപ്പ് എന്ന പേരിൽ ഒരു മാവിൻ തൈ നട്ടാണ് പഴയകൂട്ടുകാർ പിരിഞ്ഞത്.

