സി.എം ബാവമുസ്ലിയാര്‍ നിര്യാതനായി

Web Desk
1 Min Read

തിരുനാവായ:പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ എടക്കുളം ചിറക്കല്‍ മൊയ്തീന്‍കുട്ടി എന്ന സി.എം ബാവമുസ്ലിയാര്‍ (74) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ജുമാ മസ്ജിദില്‍ 40 വര്‍ഷം ഖതീബായി സേവനം ചെയ്തിട്ടുണ്ട്.എസ്.വൈ.എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും എടക്കുളം സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റി രക്ഷാധികാരിയുമായിരുന്നു. ചിറക്കല്‍ കുടുംബ സമിതിയുടെ മുഖ്യ രക്ഷാധികാരിയായിരുന്നു.എടക്കുളം മഹല്ല് മുന്‍ ഖത്തീബ് ചിറക്കല്‍ ബീരാലിമൊല്ലയുടെ മകനാണ്.ഭാര്യ: ഫാത്തിമ. മക്കള്‍: റംല, മുഹമ്മദ് ബഷീര്‍ (യു.എ.ഇ), ജാഫര്‍ (ഒമാന്‍), സാജിദ, ജാബിര്‍(യു.എ.ഇ), ജസീല, സുബൈര്‍ (യു.എ.ഇ), ജാസിര്‍ (സഊദി ), ജബീറ, ജവാദ് (തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം).മരുമക്കള്‍:മുഹമ്മദ്കുട്ടി കാളാട്, നുസ്റത്ത് ബീഗം, ബുഷ്റ, മുസ്തഫ മുത്തൂര്‍, സലീന, അബ്ദുല്‍ ഗഫൂര്‍ വെട്ടിച്ചിറ, സലീന, തസ്നി ,സ്വാലിഹ് കുറ്റൂര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!