

പയ്യന്നൂര്‍: സ്റ്റോര്‍ക്ക് ടീം കൊറ്റി സംഘടിപ്പിക്കുന്ന ഡീഗോ സെവന്‍സ് സീസണ് ടു ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം രാമന്തളി സ്പോര്‍ട്സ് ഡവലപ്മെന്റ് റിസര്‍ച്ച് അക്കാദമി ഡയറക്ടര്‍ പി എം ലത്തീഫ് നിര്‍വ്വഹിച്ചു.

കൊറ്റി റെയില്‍വെ സ്റ്റേഷന് സമീപത്തെ സ്റ്റോര്‍ക്ക്
എഫ് സി ഗ്രൗണ്ടില്‍ ഏപ്രില്‍ 23 മുതല്‍ മെയ് 14 വരെയാണ് ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറുക.

രക്ഷാധികാരി വി വി ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ ടി പ്രഭാകരന്, കെ പി സത്യന്, കെ വി സുരേന്ദ്രന്, വിവിധ സബ് കമ്മിറ്റി ചെയര്മാന്മാര്, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫണ്ട് സമാഹരണ ഭാഗമായുള്ള സമ്മാന കൂപ്പണ്‍ പദ്ധതിയുടെ ആദ്യ കൂപ്പണ്‍ നല്കി തുടക്കം കുറിച്ചു.

