തകരാത്ത റോഡില്‍ അറ്റകുറ്റപണി നടത്തിയ സംഭവത്തില്‍ രണ്ട് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: തകരാത്ത റോഡില്‍ അനാവശ്യമായി ടീടാറിംഗ് നടത്തിയ സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെഷന്‍. പി ഡബ്ല്യു ഡി കുന്ദമംഗലം സെക്ഷന്‍ എന്‍ജിനീയര്‍ ജി ബിജു, ഓവര്‍സിയര്‍ പി കെ. ധന്യ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ. മുഹമ്മദ് റിയാസിന്റെ ഉത്തരവിനെ തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതേരെ നടപടി സ്വീകരിച്ചത്.

city exchange

കോഴിക്കോട് കുന്നമംഗംലം- മെഡിക്കല്‍ കോളജ് റോഡില്‍ ഒഴുക്കരയില്‍ കുഴികളൊന്നുമില്ലാത്ത റോഡില്‍ 17 മീറ്റര്‍ സ്ഥലത്ത് ടാറിംഗ് നടത്തിയ സംഭവത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതുകണ്ട് നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി നിര്‍ത്തിവെക്കുകയും പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു.

വാര്‍ത്ത പുറത്തായതോടെ പൊതുമരാമത്ത് മന്ത്രി പി എ. മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും ചീഫ് എന്‍ജിനീയറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. കരാറുകാരന് സ്ഥലം മാറിപ്പോയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി റിയാസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടിയുണ്ടായത്.

- Advertisement -
Ad image

സംസ്ഥാനത്ത് ആവശ്യമുള്ള സ്ഥലങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ഇതുപോലെയുള്ള സ്ഥലങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് മന്ത്രി ചീഫ് എന്‍ജിനീയര്‍ക്കും ഫോണ്‍വഴി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!