മര്‍കസ് കണക്ട് 23

Web Desk
0 Min Read

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ ജൂലായ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു വരെ മര്‍കസ് ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായി കണക്ട് 23 സംഘടിപ്പിക്കുന്നു. കുട്ടികളുടെ താത്പര്യം, അഭിരുചി, പ്രായം, ബൗദ്ധികനിലവാരം, കഴിവുകള്‍, നൈപുണ്യം എന്നിവ വികസിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് കളിക്കും വിനോദത്തിനും അവസരം നല്‍കുന്ന തരത്തില്‍ സജ്ജീകരിക്കുന്ന പഠന ഉല്ലാസ പരിപാടികളും ഇതോടൊപ്പമുണ്ടാകും.

city exchange

പഠനാര്‍ഹമായ പരിപാടികള്‍, ആത്മീയ സമ്മേളനം, സ്‌നേഹ വിരുന്ന് എന്നിവയ്ക്ക് പുറമേ നോളേജ് സിറ്റിയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ഫാമിലികള്‍ക്ക് പ്രത്യേക നിരക്കിളവിലുള്ള പാക്കേജും വെല്‍നസ് പാക്കേജുകളും ലഭിക്കും. റജിസ്റ്റര്‍ ചെയ്യാന്‍ https://globalsummit.markaz.in എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share This Article
Leave a Comment
error: Content is protected !!