മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് മുശൈരിബ് ഉദ്ഘാടനം 21ന്

Web Desk
2 Min Read

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ റഹീബ് ഇന്റര്‍നാഷണലിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റ് 21ന് മുശൈരിബില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഒയാസിസ് ബീച്ച് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത് അറിയിച്ചു.

city exchange

ഓള്‍ഡ് ബേബി ഷോപ്പ് ബില്‍ഡിംഗിലാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് പ്രമുഖരും ഗവണ്‍മെന്റ് പ്രതിനിധികളും പൗരപ്രമുഖരും പങ്കെടുക്കും.

അല്‍ റഹീബ് ഗ്രൂപ്പിന്റെ ഖത്തറിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് 2010 ജനുവരിയില്‍ ഐന്‍ ഖാലിദില്‍ പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഹൈപ്പര്‍മാര്‍ക്കറ്റായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടക്ക് പാര്‍ക്ക് ആന്‍ഡ് ഷോപ്പ് ഈ മേഖലയിലെ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമായി മാറിയിട്ടുണ്ട്. ആ വിജയഗാഥക്ക് പിന്നാലെ കമ്പനി റീട്ടെയില്‍ ശ്യംഖല രണ്ടു വര്‍ഷം മുമ്പ് മര്‍സ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യുകയായിുന്നു.

- Advertisement -
Ad image

ഖത്തറില്‍ രണ്ട് റീട്ടെയില്‍ ഷോറൂമുകള്‍ കൂടി ഈ വര്‍ഷം ആരംഭിക്കും. സല്‍വ റോഡില്‍ 11000 ചതുരശ്ര അടിയില്‍ മള്‍ട്ടി കുസിന്‍ റസ്റ്റോറന്റും ഇസ്ഗാവയില്‍ അറബിക് സ്വീറ്റ് ബേക്കറി ആന്റ് ചോക്ലേറ്റ് ഷോപ്പും മര്‍സയുടെ ബ്രാന്‍ഡില്‍ തുറക്കുമെന്ന് ഗ്രൂപ്പ് മാനേജിഗ് ഡയറക്ടര്‍ ജാഫര്‍ കണ്ടോത്ത് അറിയിച്ചു.

അല്‍ റഹീബ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മായന്‍ ഹാജി, സഹോദരന്‍മാരായ അമ്മദ് ഹാജി, അഷ്‌റഫ് ഹാജി എന്നിവരുമായി ചേര്‍ന്ന് 1983ല്‍ സൂഖ് ജാബറിലാണ് കമ്പനിയുടെ ഖത്തറിലെ ആദ്യത്തെ സംരംഭത്തിന് തുടക്കമിട്ടത്. അല്‍ റഹീബ് ഇന്റര്‍നാഷണലിന് കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാഷന്‍ ഔട്ട്ലറ്റുകള്‍, ഫര്‍ണിച്ചര്‍ ഹോള്‍സെയില്‍ ആന്റ് റീട്ടയില്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. യൂറോപ്യന്‍ സ്റ്റൈലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ ഷോറൂമും ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

ഫാമിലി ഷോപ്പിംഗ് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഔട്ട്ലറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 15000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്വെയര്‍, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്നോളജി, ഹൗസ്ഹോള്‍ഡ്, സ്പോര്‍ട്സ്, ടോയ്സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉത്പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ചൂരിദാര്‍ മെറ്റീരിയലിനും ഡിസൈനിഗിനും സ്റ്റിച്ചിഗിനുമുള്ള സൗകര്യവും കോസ്മറ്റിക് ഷോപ്പുകള്‍ തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ആദ്യത്തെ മൂന്നു ദിവസം ഓരോ പര്‍ച്ചേസിനും കേഷ് ഡിസ്‌കൗണ്ടുകളും എല്ലാ വിഭാഗത്തിലും സ്പഷല്‍ വിലയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫാമിലികള്‍ക്കായി ഹെന്ന, ഗെയിംസ്, ഡി ജെ മുതലായവയും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ മായന്‍ ഹാജി കണ്ടോത്ത്, മാനേജിംഗ് ഡയറക്റ്റര്‍ ജാഫര്‍ കണ്ടോത്ത്, ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ കണ്ടോത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിജാബ് കണ്ടോത്ത്, മുശൈരിബ് മര്‍സ മാനേജര്‍ സിറാജ് ഹസൈനാര്‍, ഐന്‍ഖാലിദ് മര്‍സ മാനേജര്‍ ഷംസീര്‍ ഖാന്‍, മര്‍സ ഗ്രൂപ്പ് പര്‍ച്ചേസ് ഹെഡ് നിസാര്‍ കപ്പിക്കണ്ടി, ബയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഫഹദ് കൊയോളികണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!