

ദോഹ: ഒരു ദശാബ്ദക്കാലമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന കായംകുളം എം എസ് എം കോളജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സിമൈസ്മ ലീവാന്‍ റിസോര്‍ട്ടില്‍ നടന്ന പൊതുയോഗത്തില്‍ ഹുസൈന്‍ ചൂനാട് അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ റഊഫ് (പ്രസിഡന്റ്), പ്രവീണ്‍ ഷേണായ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് അസീം (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. 30 അംഗ ഭരണ സമിതിയും നിലവില്‍ വന്നു.

പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുക ,സാമൂഹിക സാംസ്‌കാരിക കലാമേഖലകളിലെ സജീവ സാന്നിധ്യമാവുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
