
ദോഹ: വിവ സ്‌പോര്‍ട്‌സ് ഫെസ്റ്റ് 26ന്റെ ഭാഗമായി നടന്ന ഫുട്ബാളില്‍ മത്സരങ്ങളിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച് ഓറഞ്ച് വാരിയേഴ്‌സ് ജേതാക്കളായി.


യെല്ലോ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനവും മെറൂണ്‍ ഫൈറ്റേഴ്‌സ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കിഡ്‌സ് അണ്ടര്‍ 14, അണ്ടര്‍ 11 ഫുട്ബാള്‍ മത്സരങ്ങള്‍, പ്രദര്‍ശനം മത്സരങ്ങള്‍, വനിതാ ക്വിസ് മത്സരം, പെണ്‍കുട്ടികളുടെ ബാള്‍ ത്രോ ഗെയിം തുടങ്ങിയവ പരിപാടിക്ക് നിറവും ഉത്സാഹവും നല്‍കി.
