സഫാരി ഷോപ്പ് ആന്റ് ഡ്രൈവ് ആദ്യ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ് വിന്‍ 30 ബെസ്റ്റൂണ്‍ കാര്‍സ് മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയ പ്രതിനിധിയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു.

city exchange

നറുക്കെടുപ്പിലെ സമ്മാനാര്‍ഹര്‍ കുമിനൂറി പുലായ (കൂപ്പണ്‍ നമ്പര്‍: എസ് ഡി ബി 100071844), ജോണി ലീ എലിനര്‍വെസ് (കൂപ്പണ്‍ നമ്പര്‍:എസ് ഡി ബി 100225679), ഷാഹിദ് ഹുസ്സൈന്‍ ആഷിഖ് (കൂപ്പണ്‍ നമ്പര്‍: എസ് ഡി ബി 100965015), അന്‍സാര്‍ മീതാല്‍ എവെളളരി (കൂപ്പണ്‍ നമ്പര്‍:എസ് ഡി ബി 100715570) എന്നിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.

സഫാരിയുടെ എത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റിയൂണ്‍ കാറുകള്‍ വീതവും അവസാനത്തെ നറുക്കെടുപ്പില്‍ അഞ്ച് ബെസ്റ്റിയൂണ്‍ കാറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഷോപ്പ് ആന്റ് വിന്‍ പ്രമോഷന്‍ ലഭ്യമായിരിക്കും.

നിരവധി സമ്മാന പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് ജനമനസ്സുകളില്‍ ഇടം നേടിയ സഫാരിക്ക് ഇതിനോടകം തന്നെ ഒട്ടനവധി വിജയികളെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പുതിയ മെഗാ പ്രൊമോഷനും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചതിനു സഫാരി മാനേജ്മന്റ് നന്ദി അറിയിച്ചു. ഈ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 15ന് അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!