ജി സി സിയിലെ താമസക്കാര്‍ക്ക് ഖത്തറിന്റെ ഹയ്യ വിസ രണ്ടു മാസമാക്കി; മള്‍ട്ടിപ്പിള്‍ എന്‍ട്രിയും

Web Desk
2 Min Read

ദോഹ: ഹയ്യ വിസയുടെ കാലാവധി രണ്ടു മാസമായി ദീര്‍ഘിപ്പിച്ചു. ആഭ്യന്തര മന്ത്രാലയവുമായും പ്രവേശന സ്ഥിരം സമിതിയുമായും സഹകരിച്ചാണ് ഖത്തര്‍ ടൂറിസം ഹയ്യ വിസയുടെ പുതിയ കാലാവധി പ്രഖ്യാപിച്ചത്. ജി സി സിയില്‍ റെസിഡന്റ്സ് വിസയുള്ളവര്‍ക്കാണ് ഹയ്യ വിസയുടെ കാലാവധി ദീര്‍ഘിപ്പിച്ചത്. അതോടൊപ്പം സിംഗിള്‍ എന്‍ട്രി എന്നത് മള്‍ട്ടിപ്പിള്‍ എന്‍ട്രിയുമാക്കി.

city exchange

അന്താരാഷ്ട്ര കായിക, സാംസ്‌കാരിക, വിനോദ പരിപാടികളുടെ സീസണ്‍ ആയതിനാല്‍ ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും സുഗമമായ അനുഭവവും ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം. പുതിയ നടപടി നവംബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരും.

2022 ഫിഫ ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന ഹയ്യ വിസ 2025 ഫിഫ അറബ് കപ്പ് ഉള്‍പ്പെടെയുള്ള തിരക്കേറിയ പരിപാടികള്‍ നടക്കുന്ന അവസരത്തില്‍ വലിയ മാറ്റം പ്രഖ്യാപിച്ചതിന് പ്രാധാന്യമുണ്ട്. പുതിയ വിസ സംവിധാനം ജി സി സി നിവാസികള്‍ക്ക് രാജ്യത്തിനകത്തും പുറത്തും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കി മത്സരങ്ങള്‍ കാണുന്നതിനും ഖത്തറിലെ സാംസ്‌കാരിക- വിനോദ അനുഭവങ്ങള്‍ ആസ്വദിക്കുന്നതിനും ഇത് അവസരം നല്‍കും.

മേഖലയില്‍ ഖത്തറിന്റെ തുറന്ന സമീപനം ശക്തിപ്പെടുത്താനും പ്രധാന കായിക- സാംസ്‌ക്കാരിക പരിപാടികളിലെ പങ്കാളിത്തം ഉറപ്പു വരുത്താനും സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കാനും അതുവഴി രാജ്യത്തിന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുമുള്ള വലിയ ലക്ഷ്യങ്ങളാണ് ഈ നടപടികളിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് ഹയ്യ ഡയറക്ടര്‍ സഈദ് അല്‍ കുവാരി പറഞ്ഞു. മാത്രമല്ല ഈ നടപടിയിലൂടെ ഖത്തറിനെ ന മേഖലയില്‍ മുന്‍നിര വിനോദസഞ്ചാര- ഇവന്റ് കേന്ദ്രമായി കൂടുതല്‍ ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഖത്തര്‍ ടൂറിസം നിയന്ത്രിക്കുന്ന ഹയ്യ ഖത്തറിന്റെ ഔദ്യോഗിക ഇ-വിസ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് പ്രവര്‍ത്തിക്കുന്നത്. വിസ പ്രോസസ്സിംഗും ഇവന്റ് പ്രവേശനവും ഒരൊറ്റ സൗഹൃദ ഇന്റര്‍ഫേസിലൂടെ സംയോജിപ്പിക്കുന്നതിനാല്‍ രാജ്യത്തെത്തല്‍ കൂടുതല്‍ ലളിതമാവുന്നു.

ജി സി സി നിവാസികള്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ പ്രവേശനാനുഭവം നല്‍കുന്നതിലൂടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ഖത്തറിന്റെ ആഗോള വിനോദസഞ്ചാര പ്രതിച്ഛായ ശക്തിപ്പെടുത്താനും ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും ഖത്തര്‍ ടൂറിസം ലക്ഷ്യമിടുന്നുണ്ട്.

ടൂറിസ്റ്റ് വിസ (എ1), ജി സി സി റെസിഡന്റ് വിസ (എ2), ഇടിഎ ഉള്ള വിസ (എ3), ജി സി സി പൗരന്റെ അനുഗാമി വിസ (എ4), യു എസ് പൗരന്മാര്‍ക്കുള്ള വിസ- ഫ്രീ എന്‍ട്രി (എ1) എന്നിങ്ങനെ അഞ്ചുതരം വിസകളാണ് ഹയ്യയിലുള്ളത്.

Share This Article
Leave a Comment
error: Content is protected !!